വൈദ്യുതിബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധം ; ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 17, ബുധനാഴ്‌ച

വൈദ്യുതിബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധം ; ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

 


വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു.  നെയ്യാറ്റിന്‍കര പരിങ്കവിള  സ്വദേശി സനില്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെ   മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സനില്‍  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന്  രാവിലെയാണ് മരിച്ചത്.   സനിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ  സ്വതന്ത്ര സ്ഥാനാര്‍ഥിയായി  മത്സരിച്ചിരുന്നു.  ഇതിന് പിന്നാലെ നിരന്തരം പല വിധത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും,   രാഷ്ട്രീയ ഇടപെടൽ കാരണമാണ് വീട്ടിലേക്കുള്ള  വൈദ്യുതിബന്ധം വിച്ഛേദിച്ചതെന്നും  ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സനില്‍ പറഞ്ഞതായാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ കുടുംബത്തിന് സ്വസ്ഥമായി കഴിയാം എന്നതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും സനില്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം സനില്‍ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും, മാസങ്ങളുടെ കുടിശിക അടയ്ക്കാനുണ്ടെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.

 

 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad