വർക്കലയിൽ പുതുതായി രൂപീകരിച്ച ഡി.വൈ.എസ് .പി.ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വർക്കല പൊലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.ജി.പി.ലോക് നാഥ് ബഹ്റ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്. ബി. ഗോപകുമാർ, നഗരസഭാ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.സ്മിതാ സുന്ദരേശൻ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല, വാർഡ് കൗൺസിലർ നിതിൻ നായർ, വർക്കല എസ്.എച്ച്.ഒ.ദ്വിജേഷ് ,എസ്.ഐ.ജോതിഷ്, പി.ആർ.ഒ.ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.