അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് അത്യാധുനിക ആംബുലൻസ് - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് അത്യാധുനിക ആംബുലൻസ്

 


അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി വാങ്ങി നൽകിയ ആംബുലൻസിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്.  മംഗലാപുരം  കുടുംബാരോഗ്യ കേന്ദ്രത്തിൽ  നൽകുന്ന ആംബുലൻസ് നാളെ (ഫെബ്രുവരി 12) നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ കൈമാറും.
പെരുമാതുറ ആരോഗ്യ കേന്ദ്രം, പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പടെ  അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി ഡെപ്യൂട്ടി സ്പീക്കറിന്റെ  മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 92.30ലക്ഷം രൂപ ചെലവഴിച്ച്   ആകെ അഞ്ച് ആംബുലൻസുകൾ നൽകിയിട്ടുണ്ട്.  ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 30  ലക്ഷം രൂപ ചെലവിട്ട് കൈമാറിയ വെന്റിലേറ്റർ അടക്കം സൗകര്യങ്ങളുള്ള ആംബുലൻസ് ഇതിനോടകം പ്രവർത്തനം തുടങ്ങി കഴിഞ്ഞു. 

Post Top Ad