ആറ്റിങ്ങലിൽ പ്ലസ് ഒൺ വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

ആറ്റിങ്ങലിൽ പ്ലസ് ഒൺ വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു

 


ആറ്റിങ്ങൽ  ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ  പ്ലസ് ഒൺ വിദ്യാർഥിക്ക് കോവിഡ്  സ്ഥിരീകരിച്ചു. അവനവഞ്ചേരി എ.കെ.ജി നഗർ സ്വദേശിയാണ്. കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അമ്മക്ക് നെഗറ്റീവും എന്നാൽ  അമ്മയുടെ സഹോദരന് കൊവിഡ് പോസിറ്റീവും ആയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് 17 കാരനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പരിശോധനക്ക് വിധേയനാക്കുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയും ആയിരുന്നു. ഈ മാസം 29 നാണ് കുട്ടി അവസാനമായി സ്കൂളിലെത്തിയത്.


 നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്കൂളിൽ എത്തുകയും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 33 വിദ്യാർത്ഥികളെയും 5 അധ്യാപകരേയും 7 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു.  ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ജെ.എച്ച്.ഐ മാരായ എ.അഭിനന്ദ്, എ.എൽ.ഹാസ്മി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവത്കരണം നടത്തി. നഗരസഭ ശുചീകരണ വിഭാഗം സ്കൂളും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad