സെക്രട്ടേറിയറ്റിന് മുന്നിൽ പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ ശയനപ്രദക്ഷിണ സമരം. സിവിൽ പൊലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ഹോൾഡേഴ്സാണ് ശയനപ്രദക്ഷിണ സമരം നടത്തുന്നത്. സമരത്തിനിടെ ദീപക്, മിഥുൻ എന്നിവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശയന പ്രദക്ഷിണ സമരം ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സെക്രട്ടേറിയറ്റിന് പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റേയും പ്രസിഡന്റ് സതീശന്റേയും അധ്യക്ഷതയിൽ ഇന്നലെ രാത്രി എൽജിഎസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു. സർക്കാരിൽ നിന്നും അനുകൂല നടപടിയുണ്ടാകും വരെ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.