ഇന്നലെ വരെയുള്ള റെക്കോർഡുകളെ പിന്നിലാക്കി കൊണ്ട് ഇന്ധനവില 90 ന് മുകളിലേക്ക് കുതിച്ചുയർന്നു. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില 90 രൂപ കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. ഡീസൽ വില 84.27 ആയി. ഈ മാസം തുടര്‍ച്ചയായ അഞ്ചാംദിവസമാണ് ഇന്ധന വില വർധിക്കുന്നത്.