കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്കു പറ്റിയവര്‍ക്കും സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഫെബ്രുവരി 16 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ സംബന്ധിച്ച നിബന്ധനകള്‍, അപേക്ഷ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രൊബേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഫോണ്‍ 0471-2342786, 0470 2625456.