പാരമ്പര്യ തനിമയോടെ ശാർക്കര കാളിയൂട്ട് ചടങ്ങുകൾക്ക് തുടക്കമായി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

പാരമ്പര്യ തനിമയോടെ ശാർക്കര കാളിയൂട്ട് ചടങ്ങുകൾക്ക് തുടക്കമായി

പാരമ്പര്യ തനിമയോടെ എല്ലാ ആചാര അനുഷ്ടാനങ്ങളോടും കൂടി ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി നടന്നു വരുന്ന കാളിയൂട്ട് മഹോത്സവത്തിന് കുറിക്കുറിക്കൽ ചടങ്ങുകളോടെ തുടക്കമായി. കേരള സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കർശന നിർദ്ദേശങ്ങൾ അനുസരിച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരം  ഈ വർഷത്തെ കളിയൂട്ട് മാർച്ച്‌ ‌ 5 വെള്ളിയാഴ്ച നടത്തും. ഒമ്പത് നാൾ നീണ്ടു നിൽക്കുന്ന കളിയൂട്ട്  മഹോത്സവം ഒൻപതാം ദിവസത്തെ നിലത്തിൽ പോരോടുകൂടി പര്യവസാനിക്കും.

മുടി  ഉഴിച്ചിൽ ചടങ്ങിനോടനുബന്ധിച്ച്  ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ 
 പറയിടുന്നതിന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മുൻ വർഷങ്ങളിലേതുപോലെ പറയിടാനുള്ള അനുമതി ഇല്ല. ഈ വർഷം ക്ഷേത്രത്തിനു പുറത്ത് പോയി പറയെടുപ്പും  ഉണ്ടായിരിക്കുന്നതല്ല . പറയിടാൻ ആഗ്രഹിക്കുന്ന  ഭക്ത ജനങ്ങൾക്ക് മുൻകൂട്ടി   ക്ഷേത്രത്തിൽ രജിസ്റ്റർ ചെയ്ത് 
 ടോക്കൺ അടിസ്ഥാനത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടു പറയിടാൻ അനുവദിക്കും.  
മുൻ വർഷങ്ങളിലെതു പോലെ ദേവിയെ ഇറക്കി പൂജിക്കുന്ന സ്ഥലങ്ങളിൽ ഒരു പറ മാത്രം എടുത്ത് ചടങ്ങുകൾ നടത്തുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad