പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം

 


സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം സൗജന്യമായി നല്‍കാന്‍  നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷന്‍  തദ്ദേശ സ്ഥാപനങ്ങൾക്ക് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാല്‍ പദ്ധതി നടപ്പാക്കാനാണു സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ ഉത്തരവ്.    


തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ ഇതിനായി ഉപയോഗപ്പെടുത്താം.  നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ സംസ്ഥാനത്തെ രണ്ടായിരത്തി ഇരുനൂറോളം പൊതുവിദ്യാലയങ്ങളിൽ സൗജന്യമായി വിദ്യാർഥികൾക്കു പ്രഭാതഭക്ഷണവും 12,600 പൊതുവിദ്യാലയങ്ങളിലായി 28 ലക്ഷത്തോളം കുട്ടികൾക്കു സർക്കാർ സൗജന്യമായി ഉച്ചഭക്ഷണവും നൽകുന്നുണ്ട്.


കാസര്‍കോട് കൊളാടിയിലെ സ്‌കൂളില്‍ പ്രാതല്‍ കഴിക്കാതെ വരുന്ന ആദിവാസി കുട്ടികള്‍ കുഴഞ്ഞുവീണ സംഭവമാണു ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.  കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലായി നടന്ന തെളിവെടുപ്പിൽ ഇത്തരം കൂടുതൽ സംഭവങ്ങൾ ശ്രദ്ധയിൽപെട്ടു.  


Post Top Ad