ഹെല്പ് അമർത്തിയാൽ പിടിവീഴും ; സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി 'നി​ർ​ഭ​യം' മൊ​ബൈ​ൽ ആ​പ്പ് - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 6, ശനിയാഴ്‌ച

ഹെല്പ് അമർത്തിയാൽ പിടിവീഴും ; സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി 'നി​ർ​ഭ​യം' മൊ​ബൈ​ൽ ആ​പ്പ്

 


സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി ത​യാ​റാ​ക്കി​യ  'നി​ർ​ഭ​യം'  മൊ​ബൈ​ൽ ആ​പ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ത്നി ക​മ​ലാ​വി​ജ​യ​നും ചേ​ർ​ന്ന് പ്രകാശനം ചെയ്തു.  . ആ​ന്‍​ഡ്രോ​യി​ഡ്, ഐ.​ഒ.​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ നി​ർ​ഭ​യം ആ​പ്പ് ല​ഭ്യ​മാ​ണ്. ഈ ​ആ​പ്പി​ലെ ഹെ​ൽ​പ്പ് എ​ന്ന ബ​ട്ട​ൺ അ​ഞ്ച് സെ​ക്ക​ൻ​ഡ് അ​മ​ർ​ത്തി​പ്പി​ടി​ച്ചാ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളി​ന്‍റെ ലൊ​ക്കേ​ഷ​ൻ ഏ​റ്റ​വും അ​ടു​ത്തു​ള്ള പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ല​ഭി​ക്കും. ഇ​ന്‍റ​ര്‍​നെ​റ്റ് ക​വ​റേ​ജ് ഇ​ല്ലാ​തെ ത​ന്നെ ഈ ​ആ​പ്പ് മു​ഖേ​ന സ​ന്ദേ​ശ​ങ്ങ​ളും ലൊ​ക്കേ​ഷ​നും പോലീസിനെ അറിയിക്കാനും  അ​ക്ര​മി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ ത​ന്നെ ഫോ​ട്ടോ​യും വീ​ഡി​യോ​യും ചിത്രീകരിക്കാനും ഈ ആപ്പിലൂടെ സാധിക്കും. 


സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നേരിട്ടും  സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്ന് പോ​ലീ​സി​ന് ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഇ​ത്ത​രം മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ലെ ശാ​സ്ത്രീ​യ കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

 

Post Top Ad