ഭാര്യാപിതാവിനെ കൊലപ്പെടുത്തി ; മരുമകൻ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 24, ബുധനാഴ്‌ച

ഭാര്യാപിതാവിനെ കൊലപ്പെടുത്തി ; മരുമകൻ അറസ്റ്റിൽ

 


സ്വത്തു തർക്കത്തെ തുടർന്ന്  ഭാര്യാപിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്തു.  കിളിമാനൂർ സ്വദേശി അബ്ദുൾ സലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.   മടത്തറ തുമ്പമൺതൊടി  എഎൻ എസ് മൻസിലിൽ യഹിയ (75 ) യാണ്  മരുമകൻ അബ്ദുൾ സലാമിന്റെ കാറിടിച്ച്‌ മരിച്ചത്.  യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുൾ സലാമിന്റെ മകൻ അഫ്സൽ  (14) തലക്കും കൈക്കും   ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളേജിൽ  ചികിത്സയിലാണ്.  


കൊല്ലപ്പെട്ട യഹിയയുടെ മകളും  ഭർത്താവ് അബ്ദുള്‍ സലാമുമായി ഒരു വർഷമായി കുടുംബ തർക്കത്തിൽ കേസ് നിലനിൽക്കുകയാണ്.  അബ്ദുള്‍ സലാം തന്റെ  സ്വത്തുക്കള്‍ സഹോദരമാരുടേയും ബന്ധുക്കളുടെയും പേരിലേക്ക് മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന്  ഇത് തടയണമെന്നാവശ്യപ്പെട്ട യഹിയയുടെ മകള്‍ കൊട്ടാരക്കര കുടുംബ കോടതിയെ സമീപിച്ചു.  യഹിയയും   ചെറുമകൻ അഫ്‌സലും കേസിൽപെട്ട അബ്ദുൾ സാലമിന്റെ സഹോദരിയുടെ വീട്‌ കോടതി ജീവനക്കാർക്ക്‌ കാണിച്ചു കൊടുക്കാൻ എത്തിയതായിരുന്നു . 


 ഉദ്യോഗസ്ഥൻ നോട്ടിസ് നൽകാൻ വീട്ടിൽ കയറിയ  സമയത്ത്  പിന്നിലൂടെയെത്തിയ കാർ  യഹിയേയും അഫ്‌സലിനേയും ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള വൈരാഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ കണക്കിലെടുക്കുമ്പോൾ  രണ്ടുപേരെയും കൊലപ്പെടുത്താൻ കരുതികൂട്ടി വാഹമിടിച്ചു കയറ്റിയതാണെന്ന് കളിമാനൂർ പൊലീസ് പറഞ്ഞു. അബ്ദുൾ സലാമിനെതിരെ  കൊലക്കുറ്റത്തിനും  പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിനും  കേസെടുത്തിട്ടുണ്ട്. 

Post Top Ad