പുതിയ റേഷൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

പുതിയ റേഷൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം

 


പുതിയ റേഷൻ കാർഡ് എടുക്കുന്നതിനും  റേഷൻ കാർഡിൽ  പുതിയ അംഗങ്ങളെ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു.  കൂടാതെ മൊബൈൽ നമ്പർ മാറ്റുന്നതിനും ആധാർ നമ്പർ ചേർക്കുന്നതിനും വിദേശത്ത് നിന്നും നാട്ടിലെത്തിയവരുടെ എൻ ആർ ഐ സ്റ്റാറ്റസ് മാറ്റുന്നതിനും  അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷിക്കാം.  


പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന്  ആവശ്യമായ രേഖകൾ 

  റസിഡൻസ് സർട്ടിഫിക്കറ്റ് 

 വരുമാന സർട്ടിഫിക്കറ്റ്

 ഉടമയുടെ ഫോട്ടോ

 എല്ലാ  അംഗങ്ങളുടേയും ആധാർ കാർഡ്

 വൈദ്യുതി കണക്ഷൻ കൺസ്യൂമർ നമ്പർ ( ഉണ്ടെങ്കിൽ)

 വാട്ടർ കണക്ഷൻ കൺസ്യൂമർ നമ്പർ (ഉണ്ടെങ്കിൽ)

 ഗ്യാസ് കണക്ഷൻ കൺസ്യൂമർ നമ്പർ (ഉണ്ടെങ്കിൽ)

 ബാങ്ക് അക്കൗണ്ട് നമ്പർ (ഉണ്ടെങ്കിൽ)

• പുതുതായി ചേർക്കേണ്ട റേഷൻ കടയുടെ നമ്പർ

 മറ്റാരു റേഷൻ കാർഡിൽ അംഗം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡ് ഉടമ  നൽകുന്ന സമ്മത പത്രം


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും  അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
Post Top Ad