സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4435 രൂപയും പവന് 320 രൂപ കുറഞ്ഞ് 35480 രൂപയുമാണ് ഇന്നത്തെ നിരക്ക്. നാല് ദിവസത്തിനിടെ 1320 രൂപയാണ് കുറഞ്ഞത്. അതേ സമയം കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 7.5 ശതമാനമാക്കി കുറച്ചത് മൂലം രാജ്യത്ത് സ്വർണ വില കുറയും. നിലവിൽ 12.5% ആണ് നികുതി. സ്വർണത്തിനു പുറമെ വെള്ളിയ്ക്കും വിലയിൽ കാര്യമായ മാറ്റമുണ്ടാകും. കള്ളക്കടത്ത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ബജറ്റിൽ നികുതി കുറച്ചത്. ഈ പ്രഖ്യാപനം നിയമ വിരുദ്ധമായും രേഖകളില്ലാതെയുമുള്ള സ്വർണ വില്പന തടയാൻ സഹായകമാകും.