സംസ്ഥാനത്ത് ആർ ടി പി സി ആർ പരിശോധനക്കായി മൊബൈൽ ലാബുകൾ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് ആർ ടി പി സി ആർ പരിശോധനക്കായി മൊബൈൽ ലാബുകൾ

സംസ്ഥാനത്ത് ആർ ടി പി സി ആർ പരിശോധനയിൽ പുതിയ നിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാർ. കൂടുതൽ  ലാബ് സൗകര്യം ഒരുക്കാനും   കുറഞ്ഞ നിരക്കിൽ ആർ ടി പി സി ആർ പരിശോധനക്കായി മൊബൈൽ ലാബുകൾ സജ്ജമാക്കാൻ സർക്കാർ തീരുമാനം. ഇതിനായി സ്വകാര്യ ലാബുകൾക്ക് ടെൻഡർ നൽകും. പരിശോധനയിൽ വീഴ്ച വരുത്തിയാൽ  നടപടികൾ സ്വീകരിക്കും.  24 മണിക്കൂറിനുള്ളിൽ പരിശോധന ഫലം നൽകണം. ഇതിന് വീഴ്ച വരുത്തിയാൽ  ലാബിന്റെ ലൈസെൻസ് റെദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ മാർഗനിർദ്ദേശത്തിൽ പറയുന്നു. 448 രൂപയായിരിക്കും പുതുക്കിയ നിരക്ക്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കിയതിനാലാണ് സർക്കാരിന്റെ പുതിയ നീക്കം. 

Post Top Ad