സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് മുട്ടിലിഴഞ്ഞ് പ്രതിഷേധം നടത്തി. പൊരിവെയിലത്ത് റോഡിലൂടെ മുട്ടിലിഴഞ്ഞാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. സമരത്തിനിടെ പൊലീസും എംഎസ്എഫ് പ്രവര്‍ത്തരും തമ്മിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഏറ്റുമുട്ടലുമുണ്ടായി. കോഴിക്കോടും കണ്ണൂരും ഉദ്യോഗാര്‍ത്ഥികള്‍ യാചന സമരം നടത്തി. കഴിഞ്ഞ ദിവസം ശയന പ്രദക്ഷിണമടക്കമായിരുന്നു സമര രീതി. രാഷ്ട്രീയമല്ല, അര്‍ഹമായ തൊഴിലിന് വേണ്ടിയാണ് ഈ സമരമെന്നും നീതി ലഭിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. തസ്തിക നീട്ടുന്നതോ ലിസ്റ്റിലുള്ളവരുടെ നിയമനം വേഗത്തിലാക്കുന്നതോ ആയി ബന്ധപ്പെട്ട ഇതുവരെയും സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനവുമായില്ല.
2021, ഫെബ്രുവരി 15, തിങ്കളാഴ്ച
തലസ്ഥാനത്ത് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ മുട്ടിലിഴഞ്ഞ് പ്രതിഷേധം
സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് മുട്ടിലിഴഞ്ഞ് പ്രതിഷേധം നടത്തി. പൊരിവെയിലത്ത് റോഡിലൂടെ മുട്ടിലിഴഞ്ഞാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. സമരത്തിനിടെ പൊലീസും എംഎസ്എഫ് പ്രവര്‍ത്തരും തമ്മിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഏറ്റുമുട്ടലുമുണ്ടായി. കോഴിക്കോടും കണ്ണൂരും ഉദ്യോഗാര്‍ത്ഥികള്‍ യാചന സമരം നടത്തി. കഴിഞ്ഞ ദിവസം ശയന പ്രദക്ഷിണമടക്കമായിരുന്നു സമര രീതി. രാഷ്ട്രീയമല്ല, അര്‍ഹമായ തൊഴിലിന് വേണ്ടിയാണ് ഈ സമരമെന്നും നീതി ലഭിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. തസ്തിക നീട്ടുന്നതോ ലിസ്റ്റിലുള്ളവരുടെ നിയമനം വേഗത്തിലാക്കുന്നതോ ആയി ബന്ധപ്പെട്ട ഇതുവരെയും സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനവുമായില്ല.
Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്‍:
Kerala News