ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 6, ശനിയാഴ്‌ച

ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തു

 


പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം  ചെയ്ത്  പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച്  കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തു.  പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിന്മേലാണ്  ക്രൈം ബ്രാഞ്ച്  നടിയെ ചോദ്യം ചെയ്തത്.  2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നും  പണം വാങ്ങിയിട്ടും പരിപാടിയിൽ പങ്കെടുത്തില്ലെന്നുമാണ് പരാതി.     


പണം വാങ്ങി മുങ്ങി എന്നുള്ള ആരോപണം താരം നിഷേധിച്ചു.  താൻ പണം വാങ്ങി മുങ്ങിയതല്ലെന്നും  പരിപാടിക്കായി അഞ്ച് തവണ ഡേറ്റ് നൽകിയിട്ടും സംഘാടകന് പരിപാടി നടത്താനായില്ല. സംഘാടകരുടെ അസൗകര്യമാണ് പരിപാടി നടക്കാതിരിക്കാൻ കാരണം.  എപ്പോൾ ആവശ്യപ്പെട്ടാലും പരിപാടിയിൽ പങ്കെടുക്കുമെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.
Post Top Ad