വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ; ഫിറ്റ്നസ് ടെസ്റ്റ് തോറ്റാൽ നിർബന്ധിത ഒഴിവാക്കൽ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 1, തിങ്കളാഴ്‌ച

വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ; ഫിറ്റ്നസ് ടെസ്റ്റ് തോറ്റാൽ നിർബന്ധിത ഒഴിവാക്കൽ

 


രാജ്യത്തെ  ഗതാ​ഗത മേഖലയിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി. ബജറ്റ് അവതരണ വേളയിലാണ്  ധനമന്ത്രി  നിർമ്മല സീതാരാമൻ  ഇക്കാര്യം അറിയിച്ചത്.  ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങൾ നിരത്തിൽ നിന്നും നീക്കം ചെയ്യുന്നതിനായി  വോളന്ററി വെഹിക്കിൾ സ്ക്രാപ്പിം​ഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും 15 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ വാണിജ്യ ​ഗതാ​ഗത വാഹനങ്ങളും ഫിറ്റ്നസ്  ടെസ്റ്റിന് വിധേയരാകണം.  പദ്ധതി പ്രകാരം മൂന്ന് തവണയിൽ കൂടുതൽ  ഫിറ്റ്നസ്  ടെസ്റ്റിൽ തോറ്റാൽ വാഹനം  നിർബന്ധമായും  റോഡിൽ നിന്ന് ഒഴിവാക്കും.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കും ഈ നിർദ്ദേശം ബാധകമായിരിക്കും. പഴയതും ഉപയോ​ഗശൂന്യവുമായ വാഹനങ്ങൾ മാറ്റി പരിസ്ഥിതി സൗഹാർദമാകുവാനും  ഇന്ധന ക്ഷമത വർധിപ്പിക്കാനും  ഈ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.  

Post Top Ad