സംസ്ഥാനത്ത് ഇലക്ട്രോണിക് റേഷൻ കാർഡ് വരുന്നു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

സംസ്ഥാനത്ത് ഇലക്ട്രോണിക് റേഷൻ കാർഡ് വരുന്നു


നോട്ടുബുക്കുപോലുള്ള പഴയ റേഷന്‍ കാര്‍ഡിന് പകരമായി രണ്ട്‌ പുറത്തും വിവരങ്ങളടങ്ങിയ അപേക്ഷകർക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡ് (ഇ -റേഷൻ കാർഡ്) വരുന്നു. ഓൺലൈനായുള്ള അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതിനൽകിയാലുടൻ പി.ഡി.എഫ്  രൂപത്തിലുള്ള ഇ- റേഷൻ കാർഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൺ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷൻകാർഡ് ഇ-ആധാർ മാതൃകയിൽ പ്രിന്റെടുത്ത് ഉപയോഗിക്കാം. 


നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ്  (എൻ.ഐ.സി) ഇ- റേഷൻ കാർഡിന് ആവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കിയത്.  ഇ-റേഷൻ കാർഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഓൺലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുസ്തക രൂപത്തിലുള്ള റേഷൻകാർഡ് താലൂക്ക് സപ്ലൈ ഓഫീസുകളിലാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.Post Top Ad