സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂടി . മദ്യത്തിന്റെ പുതുക്കിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും. വിതരണക്കാര്‍ ബെവ്കോക്ക് നല്കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനമാണ് വർധിപ്പിച്ചത്. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വില വർധിപ്പിച്ചു. മദ്യത്തിന് 40 രൂപ വില കൂടുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബെവ്കോക്ക് 1 രൂപയും കമ്പനിക്ക് 4 രൂപയുമാണ് കിട്ടുന്നത്. വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് വര്‍ഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുള്ള ജവാന് റം ഫുള്‍ ബോട്ടിലിന്റെ വിലയിൽ 40 രൂപ വർദ്ധിച്ച് 560 രൂപയുണ്ടായിരുന്ന ബോട്ടിലിന് 600 ആയി. ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലിറ്റർ ബോട്ടിലിനു 710 രൂപയായി. വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയിൽ നിന്ന് 960 രൂപയായി ഉയര്‍ത്തി. അതേസമയം 950 രൂപയുടെ 1 ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും. ഒന്നര ലിറ്ററിന്റേയും രണ്ടേകാല്‍ ലിറ്ററിന്റേയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനക്കത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില.