കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി ; യാത്രാക്ലേശം രൂക്ഷം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി ; യാത്രാക്ലേശം രൂക്ഷം

 


കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങി.  ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം സര്‍വീസുകളും മുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി.  മുപ്പതിലധികം ഡിപ്പോകള്‍ പൂര്‍ണമായി സര്‍വീസ് മുടങ്ങിയ നിലയിലാണ്. ശമ്പളപരിഷ്കരണം സംബന്ധിച്ച് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്  ഇന്നലെ അർദ്ധരാത്രി മുതലാണ് പണിമുടക്ക്  ആരംഭിച്ചത്.  ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. 

Post Top Ad