ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആര്‍ടിസി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആര്‍ടിസി

 


ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തി കെഎസ്ആര്‍ടിസി.  അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസ് ടിക്കറ്റ് നിരക്കിലാണ് 30 ശതമാനം  ഇളവുകൾ  പ്രഖ്യാപിച്ചിരിക്കുന്നത്.   ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.  കോവിഡ് കാലഘട്ടത്തിൽ താത്കാലികമായി വർധിപ്പിച്ച നിരക്കിലാണ് ഇപ്പോൾ ഇളവ്  നല്‍കുന്നത്.  ഇതോടൊപ്പം  എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളിലും ടിക്കറ്റ് നിരക്കില്‍ ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.  കോവിഡ് ലോക്ക്ടൗൺ  സമയത്ത്  എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളില്‍ ആദ്യ അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് 26 രൂപയും  പിന്നെ വരുന്ന ഓരോ കിലോമീറ്ററിലും 187 പൈസയുമാണ് ഈടാക്കിയത്. ഇത് ഇപ്പോള്‍ മിനിമം ചാര്‍ജ് 26 ആയി നിലനിര്‍ത്തുകയും, കിലോ മീറ്ററിന് 125 പൈസയുമായി കുറക്കാനും തീരുമാനമായി.  

Post Top Ad