ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കരുമരക്കോട് പാതിരിയോട് കരിക്കുഴി പുത്തൻ വീട്ടിൽ എ.അനന്ദു (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ അരുവിക്കര മുള്ളിലവിൻമൂട്ടിൽ ആണ് അപകടം നടന്നത്. കരുമരക്കോട് നിന്ന് അഴിക്കോട് പോകുകയായിരുന്ന ബൈക്കും എതിർദിശയിൽ എത്തിയ തിരുവനന്തപുരം നഗരസഭയുടെ വാട്ടർ ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ലോറിയുടെ അടിയിൽ പെട്ട ബൈക്ക് പൂർണമായും തകർന്നു. അനന്ദു അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബൈക്കിൽ കൂടെ യാത്രചെയ്ത കരുമരക്കോട് സ്വദേശി ആർ.അനൂപ് (23) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനന്ദു വർക്ഷോപ് നടത്തുകയാണ്.