ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച ഭവനങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ നഗരസഭ ചെയർപേഴ്സൺ കൈമാറി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 24, ബുധനാഴ്‌ച

ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച ഭവനങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ നഗരസഭ ചെയർപേഴ്സൺ കൈമാറി

 


ആറ്റിങ്ങൽ നഗരസഭ ലൈഫ് മിഷൻ ഭവന പദ്ധതിയിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച വീടുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഗുണഭോക്താക്കൾക്ക് കൈമാറി. പദ്ധതിയുടെ  നഗരസഭാ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി  നിർവ്വഹിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടനം വകുപ്പ് മന്ത്രി എ.സി. മൊയ്ദീൻ നിർവ്വഹിച്ചു. 


നഗരസഭ ലൈഫ് ഗുണഭോക്‌താക്കളായ 204 പേരിൽ നിർമ്മാണം പൂർത്തീകരിച്ച 197 പേർക്ക് ഇൻഷുറൻസ് പ്രീമിയം കൈമാറി. ബാക്കിയുള്ള 7 പേർക്ക് അടിയന്തിരമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നഗരസഭ നിർദ്ദേശം നൽകി. 2016 മുതൽ ഇതുവരെ അർഹരായ 269 പേർക്കാണ് നഗരസഭ വീട് നിർമ്മിച്ച് നൽകിയത്.  3 വർഷത്തെ ഇൻഷുറൻസ് പരിരക്ഷയുടെ സർക്കാർ കാലാവധി കഴിഞ്ഞതിന് ശേഷം ഗുണഭോക്താക്കൾക്ക് സ്വയം പ്രീമിയം പുതുക്കാവുന്നതാണ്. 


പ്രകൃതി ദുരന്തങ്ങൾ, മനുഷ്യരുടെയൊ മൃഗങ്ങളുടെയൊ ആക്രമങ്ങളെ തുടർന്നുണ്ടാകുന്ന നാശനഷ്ട്ടങ്ങൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വീടിന് സംഭവിച്ച കേടുപാടുകൾ കൃത്യമായി പരിശോധിച്ച ശേഷം 10000 രൂപക്ക് മുകളിൽ ഉണ്ടാവുന്ന നഷ്ട്ടങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. കൂടാതെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാത്തവർക്ക് നഗരസഭയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി സഹകരണ സംഘങ്ങൾ വഴി 3 ലക്ഷം രൂപ വരെ വായ്പ സൗകര്യവും ലഭ്യമാക്കും. നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്ന യോഗത്തിൽ സെക്രട്ടറി എസ്. വിശ്വനാഥൻ, ലൈഫ് മിഷൻ പ്രോജക്ട് ഓഫീസർമാരായ എസ്.എൽ. സോൺസുന്ദർ, അജിത്ത് ലാൽ  തുടങ്ങിയവർ പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad