മോഷണം പോയ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

മോഷണം പോയ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടെത്തി

 


കൊല്ലം കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ നിന്നും വേണാട്  ബസ് മോഷണം പോയി. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊല്ലം പാരിപ്പള്ളിയില്‍നിന്ന് ബസ് കണ്ടെത്തുകയും ചെയ്തു. കൊട്ടാരക്കര ഡിപ്പോയിലെ RAC354(KL-15/7508) നമ്പറിലുള്ള   ബസാണ് മോഷണം പോയത്.  


ഞായറാഴ്ച രാത്രി പത്തരയോടെ സര്‍വീസ് പൂര്‍ത്തിയാക്കി  കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ച ബസ്  ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പല്‍ ഓഫീസിന് സമീപം റോഡില്‍ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച രാവിലെ സര്‍വീസ് നടത്താനായി ഡ്രൈവര്‍ എത്തിയപ്പോൾ  പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു. തുടര്‍ന്ന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നും രാത്രി ഒന്നരയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെ ബസ് മോഷണം പോയെന്ന നിഗമനത്തിലെത്തുകയും ചെയ്തു.  


കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തിങ്കളാഴ്ച രാവിലെ പോലീസില്‍ പരാതി നൽകി.  പോലീസും അധികൃതരും ജില്ലയിലാകെ  വ്യാപക പരിശോധന നടത്തിയ  അന്വേഷണത്തിനൊടുവിൽ  കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്ത് ബസ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മോഷണം പോയ ബസ് കണ്ടെത്തിയെങ്കിലും   മോഷ്ടാവിനെ  കണ്ടെത്താന്‍ കഴിഞ്ഞില്ല.  പോലീസ്  അന്വേഷണം ഊർജിതമാക്കി. 


Post Top Ad