സംസ്ഥാനത്ത് ആർ ടി പി സി ആർ പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

സംസ്ഥാനത്ത് ആർ ടി പി സി ആർ പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു


ഹൈക്കോടതി വിധിയെ തുടർന്ന്  സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു.  1500 രൂപയായിരുന്ന പരിശോധനയുടെ  നിരക്കിൽ  200 രൂപയാണ് വർധിപ്പിച്ചത്. 1700  രൂപയാണ് ആർടിപിപിസിആർ പരിശോധനയുടെ  പുതുക്കിയ നിരക്ക്. ആൻ്റിജൻ പരിശോധനയുടെ നിരക്കിൽ മാറ്റമില്ല 300 രൂപയായി തുടരും. 2500 രൂപയാണ് എക്‌സ്‌പെർട്ട് നാറ്റ് ടെസ്റ്റിന്റെ  നിരക്ക് . ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ്. 


2750 രൂപയായിരുന്നു തുടക്കത്തിൽ   ആർ ടി പി സി ആർ പരിശോധനയുടെ നിരക്ക്. ആരോഗ്യ വകുപ്പ് നാലു തവണയായി നിരക്ക്  കുറച്ച്  ആയിരത്തി അഞ്ഞൂറ് രൂപയിലെത്തിക്കുകയായിരുന്നു. എന്നാൽ ഈ തുകയിൽ പരിശോധന പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി  ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആർടിപിപിസിആർ പരിശോധനകൾക്ക് 1700 രൂപയായി നിരക്ക് വർധിപ്പിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad