ആരോഗ്യവകുപ്പിലെ വനിതാ സ്റ്റാഫിനെ ആക്രമിച്ചയാൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ആരോഗ്യവകുപ്പിലെ വനിതാ സ്റ്റാഫിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

 


ആരോഗ്യവകുപ്പിലെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍  യൂണിറ്റിലെ  വനിതാ ഫീല്‍ഡ് സ്റ്റാഫിനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു.   സംഭവത്തിൽ  വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയിലെ ഹബീബി(24)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.  ശനിയാഴ്ച രാവിലെ ഭവന സന്ദര്‍ശനത്തിന് പോകവെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന പ്രതി വിഴിഞ്ഞം ആമ്പൽകുളം ഭാഗത്തു വച്ചാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി കടന്നുകളയുകയും ചെയ്തു.  പരാതിയുടെ അടിസ്ഥാനത്തില്‍ രാത്രിയോടെ പൂവാര്‍ ബസ്സ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് പ്രതിയെ   പിടികൂടി.  വിഴിഞ്ഞം എസ്ഐ ശ്രീജിത്, സി പി ഒമാരായ കൃഷ്ണകുമാര്‍, അജികുമാര്‍, സുധീര്‍ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ  പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post Top Ad