പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 3, ബുധനാഴ്‌ച

പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി

 


പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി  മന്ത്രിസഭാ യോഗ തീരുമാനം. ജനുവരി മാസം അവസാനിക്കുന്ന പട്ടികയുടെ കാലാവധിയാണ് 6 മാസത്തേക്ക് നീട്ടിയിരിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ   പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നതിനിടെയാണ് സർക്കാർ തീരുമാനം. റാങ്ക് പട്ടിക നീട്ടണമെന്ന് വിവിധ യുവജന സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. 


Post Top Ad