അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

 


നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊന്നതിനു ശേഷം മകന്‍ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹനകുമാരിയെയാണ് മകൻ വിപിന്‍ കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയശേഷം വിപിൻ വീട്ടിനുള്ളിൽ  തൂങ്ങിമരിക്കുകയായിരുന്നു.   മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി. ആത്മഹത്യ കുറിപ്പും കണ്ടെത്തി.  അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്നും  ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും കുടുംബപ്രശ്നമാകാം കൊലപതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ്  പോലീസിന്റെ പ്രാഥമിക നിഗമനം.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad