മധ്യവയസ്‌കൻ മർദ്ദനമേറ്റ് മരിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 24, ബുധനാഴ്‌ച

മധ്യവയസ്‌കൻ മർദ്ദനമേറ്റ് മരിച്ചു

 


പെരുമാതുറയിൽ ബധിരനും മൂകനുമായ  മധ്യവയസ്‌കൻ  മർദ്ദനമേറ്റ് മരിച്ചു.  പെരുമാതുറ സ്വദേശി നാസ് എന്നുവിളിക്കുന്ന നാസുമുദ്ദീനാണ് മരിച്ചത്.   ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.  പെരുമാതുറ കുടുംബ ആരോഗ്യ കേന്ദ്രത്തിന് പിന്നിലുള്ള കടൽ തീരത്ത് വച്ച് നാസിമുദീനും മറ്റൊരാളും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് നാസിമുദീന് മർദ്ദനമേറ്റു.  മർദ്ദനത്തിൽ പരിക്കേറ്റ  നാസിമുദീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തിൽ ഒരാളെ  കഠിനംകുളം പോലീസ്  കസ്റ്റഡിയിലെടുത്തു.   

Post Top Ad