വിവിധ തസ്തികകളിലായി പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്നും എന്നാൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും മന്ത്രിസഭായോഗം വിലയിരുത്തി. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി വിവിധ വകുപ്പുകള്‍ എത്തിച്ച ഫയലുകള്‍ തിരിച്ച് അയക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.