സര്‍ക്കാര്‍ ഓഫീസുകളിൽ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും ; മന്ത്രി കെ കെ ശൈലജ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

സര്‍ക്കാര്‍ ഓഫീസുകളിൽ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും ; മന്ത്രി കെ കെ ശൈലജ

 


സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ  സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ  ആദ്യപടിയായി  എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.  പ്രധാനപ്പെട്ടതും കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ വിവിധ വകുപ്പുകളുടെ സർക്കാർ ഓഫീസുകളിലാണ് സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും എല്ലാ ടോയ്‌ലെറ്റുകളിലും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.  ഓരോ വകുപ്പുകളും അതാത്  വകുപ്പുകളുടെ ജെന്‍ഡര്‍ ബജറ്റില്‍ നിന്നും തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.   തൊഴില്‍ സ്ഥലങ്ങളില്‍ ആര്‍ത്തവ കാലത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍  പരിഹരിക്കുന്നതിന്  ഇത് ഒരു പരിധിവരെ  സഹായകമാകുന്നതാണ്.  അംഗീകൃത ഏജന്‍സി വഴിയോ താത്പര്യപത്രം ക്ഷണിച്ചോ ഇവ ഓഫീസുകളില്‍ സ്ഥാപിക്കുന്നതിനുള്ള  നിര്‍ദേശം നൽകിയിട്ടുണ്ടെന്നും  മന്ത്രി അറിയിച്ചു.  

Post Top Ad