മാമത്ത് പ്രവർത്തിക്കുന്ന ഇൻഡസ് ഇൻഡ് ബാങ്കിലെ ജീവനക്കാർക്ക് കോവിഡ് ; സ്ഥാപനം താത്കാലികമായി അടച്ചിട്ടു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

മാമത്ത് പ്രവർത്തിക്കുന്ന ഇൻഡസ് ഇൻഡ് ബാങ്കിലെ ജീവനക്കാർക്ക് കോവിഡ് ; സ്ഥാപനം താത്കാലികമായി അടച്ചിട്ടുആറ്റിങ്ങൽ നഗരസഭയും ജില്ലാ ആരോഗ്യ വകുപ്പും വലിയകുന്ന് താലൂക്കാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ  സെന്റിനിയൽ സർവ്വെയിൽ  മാമത്ത്  പ്രവർത്തിക്കുന്ന ഇൻഡസ് ഇൻഡ് ബാങ്കിലെ ജീവനക്കാരന്  കോവിഡ്  സ്ഥിരീകരിച്ചു. 33 കാരനായ മൂങ്ങോട് സ്വദേശിക്കാണ് കൊവിഡ് ബാധിച്ചത്.   കഴിഞ്ഞ ദിവസം ഇവിടുത്തെ മറ്റൊരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം അണുവിമുക്തമാക്കി സ്ഥാപനം താൽക്കാലികമായി അടപ്പിച്ചിട്ടു.

 വിവരം ശ്രദ്ധയിൽപ്പെട്ട ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്ഥാപനത്തിലെ മറ്റ് ജീവനക്കാരോട് പരിശോധന ക്യാമ്പിൽ എത്തിച്ചേരാൻ നിർദേശിച്ചതിനെ തുടർന്ന് സ്ഥാപനത്തിലെ  10 പേരെ പരിശോധിച്ചപ്പോഴാണ് ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ 7 ദിവസത്തെ കർശന വീട്ട് നിരീക്ഷണത്തിൽ കഴിയാനും നിർദ്ദേശിച്ചു. ഇവരെ കൂടാതെ മറ്റ് 39 പേരെ ക്യാമ്പിൽ പരിശോധനക്ക് വിധേയരാക്കിയിരുന്നു.

നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ
ജില്ലാ ആരോഗ്യ വിഭാഗം ജീവനക്കാരോടൊപ്പം ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ ജെ.എച്ച്.ഐ മാരായ ജി.എസ്. മഞ്ചു, എ. അഭിനന്ദ് ആശാവർക്കർ രശ്മി, തുളസി എന്നിവരും സംഘത്തിലുണ്ടായിരുന്നു. നഗരസഭ ശുചീകരണ വിഭാഗം ഹാളും പരിസരവും അണുവിമുക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad