കിളിമാനൂരില്‍ ആക്രിക്കടയിൽ തീപിടിത്തം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 13, ശനിയാഴ്‌ച

കിളിമാനൂരില്‍ ആക്രിക്കടയിൽ തീപിടിത്തം

 


കിളിമാനൂരില്‍ ആക്രിക്കടയിൽ  വന്‍ തീപിടിത്തം. പാപ്പാല പള്ളിക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്.  ആളപായമില്ല.  കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.  ഈ സമയത്ത് കടയിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപെട്ടതോടെ വന്‍ ദുരന്തം  ഒഴിവായി. ആദ്യം ചെറിയ തോതിൽ മാത്രമായിരുന്നു തീ ഉണ്ടായിരുന്നത്. എന്നാൽ ഷെഡ്ഡിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ  കൂടി പെട്ടിത്തെറിച്ചതോടെയാണ് തീ പടർന്നത്.  തിരുനെല്‍വേലി സ്വദേശി അറുമുഖന്റെ ഉടമസ്ഥതയിലുള്ളതാണ് കട. വെഞ്ഞാറമൂട്,  കടക്കൽ, ആറ്റിങ്ങൽ  എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സെത്തി മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെയാണ്   തീ നിയന്ത്രണ വിധേയമായത്. 

Post Top Ad