കിഴുവിലം പഞ്ചായത്തിലെ എഴുപത്തിയഞ്ചാം നമ്പർ അങ്കണവാടി മന്ദിരോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കിഴുവിലം പഞ്ചായത്തിലെ എഴുപത്തിയഞ്ചാം നമ്പർ അങ്കണവാടി മന്ദിരോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു

 


കിഴുവിലം ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം നാലാം വാർഡിൽ   എഴുപത്തിയഞ്ചാം നമ്പർ അങ്കണവാടിയുടെ പുതിയ മന്ദിരത്തിന്റെ  ഉദ്ഘാടനം  ഡെപ്യൂട്ടി സ്പീക്കർ വി ശശി എം എൽ എ നിർവഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും ഇരുപത്തിനാലരലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരവും ചുറ്റുമതിലും നിർമ്മിച്ചത്.  കിഴുവിലം പഞ്ചായത്ത്   പ്രസിഡന്റ്  മനോന്മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്   പ്രസിഡന്റ്  ഒ എസ് അംബിക മുഖ്യ പ്രഭാഷണം നടത്തി. കിഴുവിലം പഞ്ചായത്ത് വൈസ്   പ്രസിഡന്റ്  ആർ ശ്രീകണ്ഠൻ  നായർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. എസ് ശ്രീകണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത, അഞ്ചാം വാർഡ് മെമ്പർ പ്രസന്ന,   ജനപ്രതിനിധികൾ, വാർഡ്  അംഗം ജയന്തികൃഷ്ണ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ സ്വാഗതവും സി ഡി പി ഒ  കൃതജ്ഞതയും രേഖപ്പെടുത്തി. 
Post Top Ad