ഡോളർ കടത്ത് കേസിലും എം. ശിവശങ്കറിന് ജാമ്യം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 3, ബുധനാഴ്‌ച

ഡോളർ കടത്ത് കേസിലും എം. ശിവശങ്കറിന് ജാമ്യം

 


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ എം. ശിവശങ്കറിന് ജയില്‍ മോചിതനായി പുറത്തിറങ്ങാം.  എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്.  രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലുമാണ് ജാമ്യം അനുദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയും വേണം.  


കഴിഞ്ഞ  ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.  നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ തന്നെ മൂന്നു മാസത്തെ ജയിൽ വാസത്തിനു ശേഷം ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയേക്കും.


Post Top Ad