താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ചട്ടങ്ങള്‍ നിലവിലുണ്ടോ? സർക്കാരിനോട് ഹൈക്കോടതി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 17, ബുധനാഴ്‌ച

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ചട്ടങ്ങള്‍ നിലവിലുണ്ടോ? സർക്കാരിനോട് ഹൈക്കോടതി

 


പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങള്‍ നിലവിലുണ്ടോയെന്ന് ഹൈക്കോടതി. പത്തു ദിവസത്തിനകം ഇക്കാര്യം അറിയിക്കാന്‍  സര്‍ക്കാരിനു നിര്‍ദേശം നല്‍കി.   ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.  പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു ചോദ്യം ചെയ്ത് രണ്ടു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. താത്കാലിക ജീവനക്കാര്‍ക്കു സ്ഥിര നിയമനം അവകാശപ്പെടാനാവില്ലെന്നും ഇത്തരത്തില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് നിയമ വിരുദ്ധവും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണെന്നും   ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ ഹര്‍ജിയില്‍ പറയുന്നു.  സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷമേ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ  തീരുമാനിക്കൂ. അതുവരെ മറ്റു നടപടികളിലേക്കു കടക്കുന്നില്ലെന്നും  ബെഞ്ച് അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad