2021 -22 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ഗ്രാമസഭായോഗങ്ങൾക്ക് കിഴുവിലം പഞ്ചായത്തിൽ തുടക്കമായി. കിഴുവിലം ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണകക്ഷികൾ അധികാരത്തിൽ വന്നശേഷമുള്ള ആദ്യത്തെ ഗ്രാമസഭ യോഗം കാട്ടുമ്പുറം എഴുപത്തിമൂന്നാം നമ്പർ അങ്കണവാടിയിൽ വച്ച് ചേർന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ യോഗത്തിൽ അധ്യക്ഷനായി. മൂന്നാം വാർഡ് മെമ്പറും കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ വിനീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി ഗോപകുമാർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം എ എസ് ശ്രീകണ്ഠൻ, പഞ്ചായത്ത് ആറാം വാർഡ് മെമ്പർ അനീഷ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.