'സാന്ത്വന സ്പർശം' ; ബസുകൾക്ക് നികുതി ഒഴിവാക്കി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

'സാന്ത്വന സ്പർശം' ; ബസുകൾക്ക് നികുതി ഒഴിവാക്കി

 



സംസ്ഥാനത്തെ ബസുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കാൻ  സര്‍ക്കാര്‍ തീരുമാനം. ദീർഘകാലമായി കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതിത്തുക തവണകളായി അടയ്ക്കാനും വാഹന ഉടമകൾക്ക്‌ അനുവാദം നൽകി.  സംസ്ഥാന സർക്കാരിന്റെ "സാന്ത്വന സ്പർശം' അദാലത്തിൽ പങ്കെടുത്ത നിരവധി ആളുകൾ വാഹന നികുതി കുടിശ്ശിക അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടിരുന്നെന്ന്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോവിഡും ഇന്ധന വില നിരന്തരം ഉയരുന്നതും ദുരിതത്തിലാക്കിയ വാഹന ഉടമകൾ സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ  ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.


ആറുമാസം മുതൽ ഒരുവർഷം വരെയുള്ള കുടിശ്ശിക  -മാർച്ച് 20മുതൽ ആറ് പ്രതിമാസ തവണയായും ഒരുവർഷം മുതൽ രണ്ടുവർഷം വരെയുള്ള കുടിശ്ശിക- എട്ട് പ്രതിമാസ തവണയായും അടയ്‌ക്കാം. രണ്ടുവർഷം മുതൽ നാലുവർഷം വരെയുള്ള കുടിശ്ശിക പത്ത് പ്രതിമാസ തവണയായും അടയ്‌ക്കാം‌. നാലുവർഷത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് 30 ശതമാനം മുതൽ 40 ശതമാനം വരെ  ഇളവോടെ തുക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നേരിടുന്നവർ, വാഹനം നഷ്ടപ്പെട്ടവർ, വാഹനം പൊളിച്ചവർ എന്നിവർക്കും പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക അടയ്‌ക്കാം.

Post Top Ad