'നവജീവന്‍' സ്വയം തൊഴില്‍ പദ്ധതി യാഥാർഥ്യമാകുന്നു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

'നവജീവന്‍' സ്വയം തൊഴില്‍ പദ്ധതി യാഥാർഥ്യമാകുന്നു

 


മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയം തൊഴില്‍ സാധ്യമാക്കുന്ന നവജീവന്‍ പദ്ധതിക്ക് തുടക്കമാകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം തൊഴില്‍ ലഭിക്കാത്ത 50 നും 65നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാർക്ക് ഈ പദ്ധതിയിലൂടെ സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള സഹായം ലഭിക്കും.  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഫെബ്രുവരി 6ന്  രാവിലെ 11 ന്  കോഴിക്കോട് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടക്കുന്ന യോഗത്തിൽ  തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിർവഹിക്കും. ആദ്യ ഘട്ടത്തില്‍ കേരള ബാങ്ക് മുഖേന വായ്പ ലഭ്യമായ മൂന്നു പേര്‍ക്കുളള ധനസഹായമാണ് വിതരണം ചെയ്യുന്നത്. 


50 നും 65നുമിടയില്‍ പ്രായമുള്ള, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ പദ്ധതിയിലേക്ക്  അപേക്ഷിക്കാം.  യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കിക്കൊണ്ടിരിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. സ്ത്രീകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. കാറ്ററിംഗ്, പലചരക്ക് കട, വസ്ത്രം-റെഡിമെയ്ഡ് ഷോപ്പ്, കുട നിര്‍മ്മാണം, ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പ്, മെഴുകുതിരി നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ഡിടിപി, തയ്യല്‍ കട, ഇന്റര്‍നെറ്റ് കഫേ തുടങ്ങിയവയും പ്രാദേശികമായി വിജയസാധ്യതയുളള സംരംഭങ്ങളും ആരംഭിക്കാം. വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ബാങ്ക് മുഖേന 50000 രൂപയാണ് വായ്പ അനുവദിക്കുക. ബാങ്ക് വായ്പയുടെ 25 ശതമാനം സബ്‌സിഡി അനുവദിക്കും.


 താത്പര്യമുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ http://employment.kerala.gov.in ലൂടെയോ അപേക്ഷിക്കണം. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും വീണ്ടും രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. 

Post Top Ad