'വിദ്യാശ്രീ പദ്ധതി'യിലൂടെ വിദ്യാർഥികൾക്ക് ലാപ്‌ടോപ് ; ഉദ്‌ഘാടനം മുഖ്യമന്ത്രി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

'വിദ്യാശ്രീ പദ്ധതി'യിലൂടെ വിദ്യാർഥികൾക്ക് ലാപ്‌ടോപ് ; ഉദ്‌ഘാടനം മുഖ്യമന്ത്രി

 


സംസ്ഥാന സർക്കാരിന്റെ വിദ്യാശ്രീ പദ്ധതിക്ക്   നാളെ തുടക്കം . സൗജന്യ നിരക്കിൽ വിദ്യാർഥികൾക്ക് ലാപ്‌ടോപ്‌ വിതരണം ചെയ്യുന്ന വിദ്യാശ്രീ പദ്ധതിയുടെ  സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.  അഞ്ചുലക്ഷം വിദ്യാർഥികൾക്ക്‌ സൗജന്യ നിരക്കിൽ ലാപ്‌ടോപ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി ആരംഭിക്കുന്നത്.  ഉദ്‌ഘാടന ദിവസമായ നാളെ 14 ജില്ലയിലായി 200  വിദ്യാർഥികൾക്ക്  ലാപ്‌ടോപ്‌  വിതരണം ചെയ്യും.  


കെഎസ്‌എഫ്‌ഇയുടെ  സഹകരണത്തോടെ കുടുംബശ്രീ വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാസം 500 രൂപ വീതം 30 മാസത്തെ തവണ വ്യവസ്ഥയിലാണ്  ലാപ്ടോപ്പ് വിതരണം. മാസത്തവണ മുടങ്ങാതെ അടയ്‌ക്കുന്നവർക്ക്‌ ഇളവും ലഭിക്കും. ആദ്യ മൂന്നുമാസം പണമടച്ചാൽ ലാപ്‌ടോപ്‌ ലഭിക്കും. 


ആദ്യഘട്ടത്തിൽ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സാണ്‌ വിതരണം ചെയ്യുക.  18,000 രൂപ വരെയാണ്‌ ലാപ്‌ടോപ്പിന്റെ വില. കൊക്കോണിക്‌സാണ്‌ ഏറ്റവും കുറഞ്ഞ തുകയ്‌ക്ക്‌ ലാപ്‌ടോപ്‌ നൽകുന്നത്‌–- 14,990 രൂപ. ലെനോവ (18,000 രൂപ), എച്ച്‌പി (17,990), ഏസർ (17,883) എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുമുണ്ട്‌. 15,000ൽ കൂടുതലുള്ളവയ്‌ക്ക്‌ അധികതുക ​ഗുണഭോക്താവ് അടയ്‌ക്കണം. മൂന്നു വർഷത്തെ വാറന്റിയും ലഭിക്കും.

Post Top Ad