ആറ്റുകാൽ പൊങ്കാല മഹോത്സവം ; കുത്തിയോട്ടത്തിന് ഒരു ബാലൻ മാത്രം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ആറ്റുകാൽ പൊങ്കാല മഹോത്സവം ; കുത്തിയോട്ടത്തിന് ഒരു ബാലൻ മാത്രം

 


ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പ്രധാന നേർച്ചകളിലൊന്നായ കുത്തിയോട്ട  വ്രതം ആരംഭിച്ചു.   മുൻ വർഷങ്ങളിലേതു പോലെ  ആയിരത്തിലേറെ ബാലന്മാർ പങ്കെടുത്തിരുന്ന ആചാരപരമായ കുത്തിയോട്ട നേർച്ച  കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി ഇക്കുറി ഇല്ല.  പകരം  പൊങ്കാലയയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ഇത്തവണ ഒരു ബാലന്‍ മാത്രം പങ്കെടുക്കും.  നന്ദന്‍ കൃഷ്ണ എന്ന പതിനൊന്നുകാരനാണ്‌ കുത്തിയോട്ട വ്രതക്കാരൻ. ആചാരപരമായ എല്ലാ നിഷ്ഠകളും പാലിച്ച് ഈ ബാലന്‍ പൊങ്കാല ദിവസം മണക്കാട് ശാസ്താക്ഷേത്രത്തിലേയ്ക്ക് ദേവി എഴുന്നെള്ളുന്നതിന് ദേവീദാസനായി  അകമ്പടി സേവിക്കും. താലപ്പൊലിയും ഇത്തവണ കോവഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും പൂര്‍ത്തിയാക്കുക. 

Post Top Ad