മൃഗാശുപത്രിയുടെ സബ്സെന്റെർ ഗ്രാമത്തുമുക്കിൽ ആരംഭിക്കുന്നു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

മൃഗാശുപത്രിയുടെ സബ്സെന്റെർ ഗ്രാമത്തുമുക്കിൽ ആരംഭിക്കുന്നു

 


അവനവഞ്ചേരി പ്രദേശത്തെ ക്ഷീര കർഷകരുടെയും നാട്ടുകാരുടെയും നിരന്തര  ആവശ്യം കണക്കിലെടുത്ത്  ഗ്രാമത്തുമുക്കിൽ നഗരസഭാ മൃഗാശുപത്രിയുടെ സബ് സെന്റെർ ആരംഭിക്കുന്നു.  കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ് കുമാരി നിർവ്വഹിച്ചു. നഗരസഭ പൊതു മാർക്കറ്റിന് സമീപത്താണ് മൃഗാശുപത്രിയുടെ ഉപകേന്ദ്രത്തിന്റെ നിർമ്മാണം നടക്കുന്നത്.  കൊല്ലമ്പുഴയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയുടെ സേവനം 2020 ന്റെ അവസാനത്തിൽ 24 മണിക്കൂർ നീട്ടിയിരുന്നു. കൂടാതെ ഈ ഉപകേന്ദ്രം സാധ്യമാകുന്നതോടെ അവനവഞ്ചേരി മുദാക്കൽ മേഖലയിലെ 1000 ൽ അധികം ക്ഷീര കർഷകർക്കാണ് ഇതിന്റെ സേവനം ലഭ്യമാവുന്നതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ കാലങ്ങളിൽ മാവേലി സ്റ്റോർ, അംഗൻവാടി, കമ്മ്യൂണിറ്റി ഹാൾ, ടൗൺ സർവ്വീസ് സഹകരണ ബാങ്ക് ശാഖ എന്നിവ പ്രവർത്തനം ആരംഭിച്ചിരുന്നു. കൂടാതെ ഇതിനോട് അനുബന്ധിച്ചുള്ള സിദ്ധ ആശുപത്രിയുടെ പ്രവർത്തനവും മെച്ചപ്പെടുത്തി. ഗ്രാമത്തുമുക്ക് ജംഗ്ഷനിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അവനവഞ്ചേരി രാജു സ്വാഗത പ്രസംഗം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, എ.നജാം, ഗിരിജ ടീച്ചർ, രമ്യ സുധീർ കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, എം.താഹിർ തുടങ്ങിയവർ ആശംസയർപ്പിച്ചു.

Post Top Ad