വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഗവ. ഡയാലിസിസ് മന്ദിരം ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഗവ. ഡയാലിസിസ് മന്ദിരം ഉദ്ഘാടനം ചെയ്തു

 


വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ 4 കോടി 25 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച ഗവ. ഡയാലിസിസ് മന്ദിരം   അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ  ഓൺലൈനായി   നിർവഹിച്ചു. പുതിയതായി പണിത ബ്ലോക്കിൽ ഡയാലിസിസ് യന്ത്ര സംവിധാനങ്ങൾ സ്ഥാപിക്കുന്നതോടെ 72 രോഗികൾക്ക്  2 ഷിഫ്റ്റുകളിലായി ഇതിന്റെ സേവനം ലഭ്യമാവും.  നഗരസഭയുടെയും സായിഗ്രാമിന്റെയും സഹകരണത്തോടെ ഒന്നര കോടി രൂപ ചിലവിട്ട് ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ 2 ഷിഫ്റ്റുകളിലായി നിലവിൽ 24 വൃക്കരോഗികൾ ചികിൽസക്ക് വിധേയരാവുന്നുണ്ട് .  



താലൂക്കാശുപത്രി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി അധ്യക്ഷയായി. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള സ്വാഗതം പറഞ്ഞു. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വികസനം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഷീജ, അവനവഞ്ചേരി രാജു, സെക്രട്ടറി എസ്. വിശ്വനാഥൻ തുടങ്ങിയവർ ചടങ്ങിന് ആശംസയർപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് റിപ്പോർട്ട് അവതരണവും വാർഡ് കാൺസിലർ എം. താഹിർ യോഗത്തിന് നന്ദിയും അറിയിച്ചു. കൗൺസിലർമാർ, സ്‌റ്റാഫ് സെക്രട്ടറി ലാലു സലീം, പി.ആർ.ഒ ജയലക്ഷ്മി ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



 

Post Top Ad