'വിസ്മയ സാന്ത്വനം' പരിപാടിക്ക് പിൻതുണ പ്രഖ്യാപിച്ച് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

'വിസ്മയ സാന്ത്വനം' പരിപാടിക്ക് പിൻതുണ പ്രഖ്യാപിച്ച് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ

  


ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കഴിയുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് വിസ്മയ സാന്ത്വനം. കഴക്കൂട്ടം കിൻഫ്രയിൽ പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ച ഇത്തരം കുട്ടികളുടെ കലാരംഗത്തെ വിഭിന്നങ്ങളായ കഴിവുകളുടെ പ്രദർശനവും നടന്നു. മജീഷ്യൻ ഡോ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇത്തരം ഒരാശയം വിജയകരമായി നടപ്പിലാക്കിയത്. സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി നിരവധി പദ്ധതികളാണ് പ്രാവർത്തികമാക്കുന്നത്. ആറ്റിങ്ങൽ നഗരസഭയുടെ കീഴിലും ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രത്യേകം കഴിവുകൾ വികസിപ്പിക്കുന്നതിനായും ബഡ്സ് സ്കൂൾ ഉൾപ്പടെയുള്ള വേറിട്ട പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ മേഖലയിൽ മാജിക് പ്ലാനറ്റ് ഏറ്റെടുത്തിട്ടുള്ള മാതൃകപരമായ പ്രവർത്തനങ്ങൾക്ക് ചട്ടങ്ങൾക്ക് അനുകൂലമായ പരമാവധി സഹകരണം ആറ്റിങ്ങൽ നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ് കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad