സ്‌പെഷല്‍ അരി വിതരണം തടഞ്ഞു ; വിഷുക്കിറ്റ് ഏപ്രില്‍ 1 മുതല്‍ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 27, ശനിയാഴ്‌ച

സ്‌പെഷല്‍ അരി വിതരണം തടഞ്ഞു ; വിഷുക്കിറ്റ് ഏപ്രില്‍ 1 മുതല്‍

 



ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ച്  നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍  സ്‌പെഷല്‍ അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു.  വിഷുക്കിറ്റ് വിതരണം നീട്ടുകയും ചെയ്തു.   ഏപ്രില്‍ 1 മുതല്‍ വിഷുക്കിറ്റ് വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി.


തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉത്തരവ് ഇറക്കിയെങ്കിലും  സ്റ്റോക്ക്  എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്.  വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യ കിറ്റ്, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി എന്നിവ നേരത്തെ നൽകാനുള്ള  തീരുമാനം സംബന്ധിച്ചും   തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.


 

Post Top Ad