തപാൽ വകുപ്പിൽ 1421 ഗ്രാമീൺ ഡാക്ക് സേവക് ഒഴിവുകൾ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 18, വ്യാഴാഴ്‌ച

തപാൽ വകുപ്പിൽ 1421 ഗ്രാമീൺ ഡാക്ക് സേവക് ഒഴിവുകൾ

 


കേരളത്തിലെ വിവിധ തപാൽ ഓഫീസുകളിൽ ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക് തസ്തികകളിലേക്ക് 1421  ഒഴിവുകളുണ്ട്.  ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് (നാലുമണിക്കൂർ)12,000 രൂപയാണ് ശമ്പളം. (5മണിക്കൂർ)-14,500 രൂപ. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക് തസ്തികയിൽ (4-മണിക്കൂർ) -10,000 രൂപ. (5-മണിക്കൂർ)-12,000 രൂപ എന്നിങ്ങനെയാണ് ശമ്പളം.  


ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം നൽകണം. സ്ഥലത്തിനുവേണ്ട മാർഗനിർദേശങ്ങൾ വെബ്‌സൈറ്റിൽ. ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ/മോട്ടോർ സൈക്കിൾ ഓടിക്കാനറിയണം. 


പ്രായം: 18-40. (8.3.2021 തീയതിവെച്ചാണ് പ്രായം നിശ്ചയിക്കുക). എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്ക് മൂന്നും വയസ്സിളവ്. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാർക്ക് 10 വയസ്സിളവ്.


യോഗ്യത: സെക്കൻഡറി സ്കൂൾ പരീക്ഷ പാസായിരിക്കണം. കണക്കിന് പാസ് മാർക്ക് നിർബന്ധം. പ്രാദേശികഭാഷയും ഇംഗ്ലീഷും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ മലയാളമാണ് ഔദ്യോഗിക പ്രാദേശികഭാഷ. കൂടാതെ കംപ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 60 ദിവസം ദൈർഘ്യമുള്ള കംപ്യൂട്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ്. കംപ്യൂട്ടർ ഒരു വിഷയമായി മെട്രിക്കുലേഷനിൽ പഠിച്ചവർക്ക് ഇളവുണ്ട്. 


അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ട്രാൻസ്‌വുമൺ/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.  വിശദവിവരങ്ങൾക്കായി www.appost.in/www.indiapost.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാനതീയതി: ഏപ്രിൽ 7.

Post Top Ad