നിയമസഭ തെരഞ്ഞെടുപ്പ് ; ജില്ലയിൽ 1,428 അധിക പോളിങ് ബൂത്തുകൾ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 25, വ്യാഴാഴ്‌ച

നിയമസഭ തെരഞ്ഞെടുപ്പ് ; ജില്ലയിൽ 1,428 അധിക പോളിങ് ബൂത്തുകൾ

 തിരുവനന്തപുരം ജില്ലയിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് 1,428 അധിക പോളിങ് ബൂത്തുകളുണ്ടാകുമെന്നും അതിനാൽ ജില്ലയിലെ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുൻപ് തങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സമ്മതിദായകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ നേരത്തെയുള്ള  പോളിങ് ബൂത്തുകളുടെ സമീപ പ്രദേശത്തുതന്നെയാണ് ഓക്‌സിലിയറി പോളിങ് ബൂത്തുകളും തുറന്നിട്ടുള്ളത്. 


 പൊതുജനങ്ങൾക്ക് ഓൺലൈനായി ഇതു പരിശോധിക്കാം. സമ്മതിദായകർക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിട്ടുണ്ട്.  


സ്വന്തം മൊബൈൽ ഫോണിൽനിന്ന് ECIPS <space> <EPIC No> എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാൽ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും 1950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും കളക്ടർ പറഞ്ഞു.


ജില്ലയിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും മുഖ്യ പോളിങ് ബൂത്തുകളുടേയും ഓക്‌സിലിയറി പോളിങ് ബൂത്തുകളുടേയും ആകെ പോളിങ് ബൂത്തുകളുടേയും എണ്ണം ചുവടെ :


(നിയമസഭാ മണ്ഡലത്തിന്റെ പേര് : മുഖ്യ പോളിങ് ബൂത്തുകളുടെ എണ്ണം + ഓക്‌സിലിയറി പോളിങ് ബൂത്തുകളുടെ എണ്ണം = ആകെ പോളിങ് ബൂത്തുകൾ എന്ന ക്രമത്തിൽ)


വർക്കല : 197 + 78 = 275


ആറ്റിങ്ങൽ  : 206 + 101 = 307


ചിറയിൻകീഴ്  : 199 + 104 = 303


നെടുമങ്ങാട്  : 210 + 90 = 300


വാമനപുരം  : 212 + 76 = 288


കഴക്കൂട്ടം  : 166 + 130 = 296


വട്ടിയൂർക്കാവ്  : 172 + 143 = 315


തിരുവനന്തപുരം  : 178 + 130 = 308


നേമം  : 181 + 130 = 311


അരുവിക്കര  : 210 + 55 = 265


പാറശാല  : 215 + 103 = 318


കാട്ടാക്കട  : 189 + 98 = 287


കോവളം  : 216 + 107 = 323


നെയ്യാറ്റിൻകര  : 185 + 83 = 268 Post Top Ad