മാർച്ച് 15,16 ; ബാങ്ക് പണിമുടക്ക് - EC Online TV

Breaking

Post Top Ad


2021, മാർച്ച് 8, തിങ്കളാഴ്‌ച

മാർച്ച് 15,16 ; ബാങ്ക് പണിമുടക്ക്

 


പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും  മാർച്ച് 15,16 തീയതികളിൽ ദേശീയ പണിമുടക്ക് നടത്തും. ഇതോടെ 4 ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കും. മാർച്ച് 13, 14  (ശനി, ഞായർ) അവധി ദിവസങ്ങളാണ്.  മാർച്ച്  11ന് ശിവരാത്രി അവധിയുമാണ്. 


ഇന്നും (മാർച്ച് 8 ),  മാർച്ച് 12നും പ്രതിഷേധ മാസ്ക് ധരിച്ചാണ് ജീവനക്കാർ ജോലിക്ക് എത്തുകയെന്നും  യുഎഫ്ബിയു സംസ്ഥാന കൺവീനർ സി ഡി ജോസൺ അറിയിച്ചു. വിവിധ തീയതികളിലായി ജില്ലാ- ടൗൺതല ധർണകളും 12ന് റാലികളും നടക്കും.  മാർച്ച്  17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad