നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ; പത്രിക സമർപ്പണം 19 വരെ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 12, വെള്ളിയാഴ്‌ച

നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ; പത്രിക സമർപ്പണം 19 വരെ

 


കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.   നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. മാർച്ച് 19വരെ പത്രിക നൽകാം. പത്രിക ഓൺലൈനായും സമര്‍പ്പിക്കാം. മാർച്ച്   20ന് സൂക്ഷ്മ പരിശോധന. മാർച്ച്  22വരെ പത്രിക പിൻവലിക്കാം. 


നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് മാനദണ്ഡങ്ങൾ പാലിക്കണമെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.  പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായി  എത്തുകയാണെങ്കിൽ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങൾ അനുവദിക്കും.  ഇതിന്‍റെ പകര്‍പ്പ് വരാണാധികാരിക്ക് നൽകാം. കെട്ടിവയ്ക്കാനുള്ള തുകയും ഓൺലൈനായി നൽകാം. 


Post Top Ad