സ്‌കോൾ-കേരള : ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ കോഴ്‌സുകൾ ; രജിസ്‌ട്രേഷൻ 20 വരെ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 13, ശനിയാഴ്‌ച

സ്‌കോൾ-കേരള : ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ കോഴ്‌സുകൾ ; രജിസ്‌ട്രേഷൻ 20 വരെ

 


സ്‌കോൾ-കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്കും വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിനും മാർച്ച് 20 വരെ രജിസ്റ്റർ ചെയ്യാം. ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക്  പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം സ്‌കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ ഹാജരായി രജിസ്‌ട്രേഷൻ നടത്തണം. 


വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സ് പ്രവേശനത്തിന്  www.scolekerala.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ അതത് സ്‌കൂൾ പ്രിൻസിപ്പാൾ മുഖേന നേരിട്ടോ തപാൽ മാർഗ്ഗമോ സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണ്. 


Post Top Ad